Challenger App

No.1 PSC Learning App

1M+ Downloads

സ്വാതിതിരുനാളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നവരാത്രി സംഗീതോത്സവം ആരംഭിച്ചു.
  2. തിരുവിതാംകൂറിൽ ആദ്യ സെൻസസ് നടത്തി.
  3. സ്വാതിതിരുനാളിന്റെ സദസ്സിലെ ആസ്ഥാന ഗായകൻ ആയിരുന്നു വടിവേലു. 
  4. ഭക്തി മഞ്ജരി,  ഉത്സവപ്രബന്ധം, പത്മനാഭ ശതകം,  സ്യാനന്ദൂരപുരം വർണ്ണന പ്രബന്ധം  എന്നിവ സ്വാതിതിരുനാളിനെ പ്രശസ്തമായ കൃതികളാണ്. 

    Aഎല്ലാം ശരി

    B2 മാത്രം ശരി

    C3 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    സർവ്വകലാവല്ലഭനായിരുന്ന സ്വാതിതിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെ സുവർണ്ണകാലമായി അറിയപ്പെടുന്നു.നവരാത്രി ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നവരാത്രി സംഗീതോത്സവം ആരംഭിച്ചത് സ്വാതി തിരുനാളാണ്. സ്വാതിതിരുനാളിന്റെ സദസ്സിലെ ആസ്ഥാന ഗായകൻ ആയിരുന്നു വടിവേലു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ സ്വാതിതിരുനാൾ രചിച്ചിട്ടുണ്ട്.ക്തി മഞ്ജരി, ഉത്സവപ്രബന്ധം, പത്മനാഭ ശതകം, സ്യാനന്ദൂരപുരം വർണ്ണന പ്രബന്ധം എന്നിവ സ്വാതിതിരുനാളിനെ പ്രശസ്തമായ കൃതികളാണ്. 1836 ൽ തഹസീൽദാർമാരുടെ സഹായത്തോടെ തിരുവിതാംകൂറിൽ ആദ്യ സെൻസസ് നടത്തിയ ഭരണാധികാരിയാണ് സ്വാതിതിരുനാൾ.


    Related Questions:

    Identify the Travancore ruler by considering the following statements :

    1.Malayali memorial and Ezhava Memorial were submitted to him.

    2.He was the Travancore ruler who permitted the backward children to study in Government schools.

    3.During his reign Sanskrit college , Ayurveda college and Archaeological department were started in Travancore

    സാമൂതിരിയുടെ വിദ്വസദസ്സ് അറിയപ്പെടുന്ന പേരെന്താണ് ?
    തിരുവിതാംകൂറിൽ സെക്രട്ടറിയേറ്റ് സമ്പ്രദായത്തിലുള്ള ഭരണരീതി നടപ്പിലാക്കിയ ഭരണാധികാരി ആര് ?

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

    1. .ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയത് വേലുത്തമ്പി ദളവ ആണ്
    2. ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടാനുള്ള ആഹ്വാനമായിരുന്നു കുണ്ടറ വിളംബരം
    3. തിരുവിതാംകൂറിൻറെ ആഭ്യന്തരകാര്യങ്ങളിൽ ബ്രിട്ടീഷുകാരുടെ അനിയന്ത്രിതമായ ഇടപെടലായിരുന്നു കുണ്ടറ വിളംബരം നടത്താൻ വേലുത്തമ്പി ദളവയെ പ്രേരിപ്പിച്ചത്.
      കുറുമ്പൻ ദൈവത്താൻ ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം ഏതാണ് ?